June 8, 2025

സ്വർണവിലയിൽ കുറവ്; പവന് 120 രൂപ കുറഞ്ഞു

0
kerala-traditional-jewelry-product-photography_928503-705

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7135 രൂപയും പവന് 57080 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസമുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5890 രൂപയാണ് നിരക്ക്. വെള്ളിവിലയിൽ വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 97 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. യുഎസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും അന്താരാഷ്ട്ര സംഘര്‍ഷങ്ങളും സ്വര്‍ണവിലയെ ബാധിക്കുന്നു. ബിറ്റ്‌കോയിന്‍ മൂല്യം റെക്കാര്‍ഡില്‍നിന്ന് റെക്കാര്‍ഡിലേക്ക് ഉയരുന്നതും വിപണിയില്‍ വ്യതിയാനങ്ങൾക്ക് കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *