റെക്കോർഡിനൊരു ബ്രേക്ക്; സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് അല്പം പിന്നോട്ടിറങ്ങി. പവന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 56800 രൂപയായി. സ്വര്‍ണം ഗ്രാമിന് 20 കുറഞ്ഞ് 7100 ല്‍ ആണ് വ്യാപാരം മുന്നോട്ടു പോകുന്നത്. വെള്ളിയാഴ്ച സ്വര്‍ണവില പുതിയ റെക്കാര്‍ഡിട്ടിരുന്നു, പവന് 80 രൂപ വര്‍ധിച്ച് 56960 രൂപയായിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡുമായിരുന്നു ഇത്. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലക്കുറവുണ്ടായി. ഗ്രാമിന് 15 രൂപയുടെ കുറഞ്ഞ് 5870 രൂപയായി. സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 100 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.