September 9, 2025

സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

0
n669214059175042338302060ca31b76282ea0077338fde45e18732323f71306485713ee115e7b8e4259b56

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. യു.എ.ഇയിലെ എല്ലാ ഷോറൂമുകളിലും ജൂലൈ 6 വരെ നീളുന്ന ഓഫറനുസരിച്ച്‌ വജ്രാഭരണങ്ങളും രത്‌നാഭരണങ്ങളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സൗജന്യ ക്യാഷ് വൗച്ചറുകള്‍ നേടാന്‍ അവസരമുണ്ട്.ഓഫറിന്റെ ഭാഗമായി 3000 ദിര്‍ഹം വിലയുള്ള വജ്രാഭരണങ്ങളോ അമൂല്ല്യ രത്‌നാഭരണങ്ങളോ പര്‍ച്ചേസ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 100 ദിര്‍ഹം മൂല്യമുള്ള സൗജന്യ ക്യാഷ് വൗച്ചറുകള്‍ സ്വന്തമാക്കാം. ഇതുപയോഗിച്ച്‌ സ്വര്‍ണ്ണാഭരണങ്ങളോ, വജ്രാഭരണങ്ങളോ, സ്വര്‍ണ്ണ നാണയങ്ങളോ, സ്വര്‍ണ്ണ ബാറുകളോ വാങ്ങാനാവും. ഈ ഓഫറിനു പുറമെ, 22 കാരറ്റ് ഗോള്‍ഡ് ആഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയുമ്പോൾ സീറോ ഡിഡക്ഷനും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ അനുയോജ്യമായ വിപുലമായ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ മനോഹരമായ ശ്രേണിയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് വാഗ്ദാനം ചെയ്യുന്നു.സമ്മര്‍ ഷോപ്പിങ്ങിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഞങ്ങളുടെ ഉപയോക്താക്കളുടെ ജ്വല്ലറി പര്‍ച്ചേസ് അനുഭവം കൂടതല്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ സമ്മര്‍ ഓഫറുകള്‍ അവതരിപ്പിച്ചതെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയരക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ആഭരണങ്ങള്‍ക്കൊപ്പം സൗജന്യ സ്വര്‍ണ്ണനാണയങ്ങള്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പര്‍ച്ചേസിന് അധിക മൂല്യം ഈടാക്കാമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *