June 7, 2025

ബയോടെക്നോളജി മേഖലയില്‍ മുന്നേറ്റത്തിനൊരുങ്ങി തിരുവനന്തപുരം ലൈഫ് സയൻസ് പാർക്ക്. രണ്ടാം ഘട്ടത്തിനായി 215 കോടി രൂപ സംസ്ഥാന സർക്കാർ നിക്ഷേപിക്കും

0
n6675503161749308872306bccfb49da9424429329b29bd28f113fd4cd6f8c87242457f492c50222af655d0

കുതിച്ചുചാട്ടം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ടത്തില്‍ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി വരികയാണ്. ഇതുപ്രകാരം കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയല്‍ റിസർച്ച്‌ – നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി(സിഎസ്‌ഐആർ – എൻഐഐഎസ്ടി)യുടെ സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. 10 ഏക്കർ ഭൂമി 90 വർഷത്തില്‍ കൂടാത്ത കാലയളവിലേക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നല്‍കും.ഈ പദ്ധതിയിലൂടെ മലിനജലത്തില്‍ നിന്ന് ഹൈഡ്രജൻ ഉല്‍പാദനം സാധ്യമാകുന്ന പ്ലാൻ്റിൻ്റെ നിർമ്മാണവും സംയുക്ത സംരംഭമായി 115 കോടി രൂപയുടെ ബയോമാനുഫാക്ചറിങ്ങ് ഹബ്ബും ബയോപോളിമർ ഉള്‍പ്പെടെയുള്ളവയുടെ നിർമ്മാണപ്രവർത്തനത്തിനായി പ്രൊഡക്ഷൻ ലൈനും ആയുഷ് ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്നതിനുള്ള മറ്റൊരു നിർമ്മാണ കേന്ദ്രവും ആരംഭിക്കാൻ സാധിക്കും.വൈറോളജി പ്രൊജക്ടിൻ്റെ ഭാഗമായുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള ഗവേഷണങ്ങള്‍ക്കായി 80,000 ചതുരശ്രയടി വിസ്തീർണ്ണത്തില്‍ തോന്നയ്ക്കല്‍ ലൈഫ് സയൻസ് പാർക്കില്‍ കെഎസ്‌ഐഡിസി നടത്തിയ ആദ്യഘട്ട നിർമ്മാണപ്രവർത്തനങ്ങള്‍ പൂർത്തീകരിച്ച്‌ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോള്‍ രണ്ടാം ഘട്ട വികസനം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *