June 7, 2025

151 കോടി രൂപ ഗുരുദക്ഷിണയായി നല്‍കി മുകേഷ് അംബാനി !

0
n6675316871749298398615061732b8fb45928018195d5a343bf5217086c65ac061addd138bd3ba1e95aeef

മുംബൈ: റിലയന്‍സ് ചെയര്‍മാനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി (Mukesh Ambani)താന്‍ പഠിച്ച സ്ഥാപനത്തിന് 151 കോടി രൂപ ഗുരുദക്ഷിണയായി നല്‍കി.മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിക്കാണ് അംബാനി ഭീമന്‍ തുക നല്‍കിയത്.തുക നല്‍കുന്ന വിവരം പ്രൊഫസര്‍ എംഎം ശര്‍മ്മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിൽവച്ചാണ് അംബാനി അറിയിച്ചത്.തന്നോട് പ്രൊഫസര്‍ എംഎം ശര്‍മ്മ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.തന്നെ എംഎം ശര്‍മയുടെ ആദ്യപ്രഭാഷണം ഏറെ സ്വാധീനിച്ചട്ടുണ്ടെന്നും അംബാനി പറഞ്ഞു. രാജ്യത്തിന്റെ ഗുരുവാണ് എംഎം ശര്‍മ. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പിയായി പ്രൊഫസര്‍ ശര്‍മ എങ്ങനെ പ്രവര്‍ത്തിച്ചെന്നും തന്റെ പിതാവ് ധീരുഭായ് അംബാനിയെപ്പോലെ അദ്ദേഹം ഇന്ത്യന്‍ വ്യവസായത്തെ അഗോളതലത്തിലേക്ക് ഉയര്‍ത്താൻ തീവ്രമായ ആഗ്രഹിച്ചു. ഈ രണ്ടുപേരും ശാസ്ത്രവും സാങ്കേതിക വിദ്യയും ഒപ്പം സ്വകാര്യസംഭരംഭകത്വവും ഒത്തുചേരുമ്പോള്‍ അഭിവൃദ്ധിയുടെ വാതിലുകള്‍ തുറക്കുമെന്ന് വിശ്വസിച്ചിരുന്നതായും മുകേഷ് അംബാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *