ചാറ്റ് ജിപിടി ബിസിനസില്‍ ഇനി റെക്കോര്‍ഡിങ്ങും; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഓപ്പൺ എ ഐ

മീറ്റിങ്ങുകള്‍ റെക്കോർഡ് ചെയ്യുവാനുള്ള പുതിയ ഫീച്ചർ ചാറ്റ് ജിപിടി ബിസിനസ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഉപയോക്താക്കള്‍ക്ക് ചാറ്റ് ജിപിടി ടാബില്‍ നിന്നും വിട്ട് പോകാതെ തന്നെ നിർദ്ദിഷ്ട ഡാറ്റ തിരയുന്നതിന് സ്റ്റോറേജ് സ്പേസുകള്‍ ഓപ്പണ്‍ ചെയ്യാം.ചാറ്റ് ജിപിടിയെ ഡ്രോപ്പ് ബോക്സ് , ഷെയർപോയിന്റ് , വണ്‍ഡ്രൈവ്, ഗൂഗിള്‍ ഡ്രൈവ്, ബോക്സ് എന്നിവയുമായി ഉപയോക്താക്കള്‍ക്ക് ബന്ധിപ്പിക്കാൻ കഴിയും. ശ്രേണി അനുസരിച്ച് ഏതൊക്കെ കണക്ടറുകള്‍ പ്രവർത്തനക്ഷമമാക്കണമെന്ന് അഡ്മിൻമാർക്ക് തിരഞ്ഞെടുക്കാം.മീറ്റിങ്ങുകള്‍ റെക്കോർഡ് ചെയ്യാനും, ട്രാൻസ്ക്രൈബ് ചെയ്യാനും, കുറിപ്പുകള്‍ സൃഷ്ടിക്കാനും, AI- പവർ നിർദ്ദേശങ്ങള്‍ നല്‍കാനും ചാറ്റ് ജിപിടിയിലെ റെക്കോർഡ് മോഡ് ഉപയോക്താക്കളെ സഹായിക്കുന്നു. ഡോക്യുമെന്റുകളില്‍ നിന്നും, സേവ് ചെയ്ത ഫയലുകളില്‍ നിന്നുമുള്ള മുൻകാല തീരുമാനങ്ങളും തുടർനടപടികളും റീകോള്‍ ചെയ്യാൻ ഉപയോക്താക്കള്‍ക്ക് സാധിക്കും.നിലവില്‍ എല്ലാ ടീം, എന്റർപ്രൈസ്, എഡ്യൂ ഉപയോക്താക്കള്‍ക്കും കണക്ടറുകള്‍ ലഭ്യമാണ്. കൂടുതൽ ഗവേഷണത്തിനായി മറ്റ് ഉപകരണങ്ങളുമായി കണക്ട് ചെയ്യാൻ ഉപഭോക്താക്കള്‍ക്ക് മോഡല്‍ കോണ്ടെക്സ്റ്റ് പ്രോട്ടോക്കോള്‍ (എംസിപി) ഉപയോഗിക്കാം. എംസിപി പിന്തുണ പ്രോ, ടീം, എന്റർപ്രൈസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും.