June 8, 2025

രൂപയുടെ മൂല്യം 8 പൈസ വർധിച്ചു

0
1722825687-5759

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 8 പൈസ വർധിച്ചു. വിനിമയ മൂല്യം 85.79 എന്ന നിലയിലേക്കാണ് മൂല്യം വർധിച്ചത്.

ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.67 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.79 ലേക്ക് വർധിക്കുകയായിരുന്നു. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ താഴ്ന്ന് 85.87 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്‌ക്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.06 ശതമാനം ഉയർന്ന് 98.85 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 0.31 ശതമാനം വർധിച്ച് 65.05 ഡോളറിലെത്തി.

ഓഹരി വിപണിയിൽ സെൻസെക്സ് 443.79 പോയിന്റ് അഥവാ 0.55 ശതമാനം ഉയർന്ന് 81,442.04 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 130.70 പോയിന്റ് അഥവാ 0.53 ശതമാനം വർദ്ധിച്ച് 24,750.90 ൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *