June 7, 2025

365 ദിവസംകൊണ്ട് അദാനി കമ്പനികള്‍ അടച്ച നികുതി മാത്രം 74,945 കോടി രൂപ!

0
n6672190491749111333054f953b1cd582f5fd478ed6019f17a72a9dc53eea0a68f34c5264c6a848bb305ee

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പ് കമ്പനികള്‍ നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് റെക്കോഡ് തുക.74,945 കോടി രൂപയാണ് സാമ്പത്തികവര്‍ഷം സര്‍ക്കാരിന് നികുതിയായി ലഭിച്ചത്. മുന്‍ വര്‍ഷത്തെ 58,104 കോടിയില്‍ നിന്ന് 29 ശതമാനം വര്‍ധന.അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് (Adani Enterprises Limited), അദാനി സിമന്റ് ലിമിറ്റഡ് (Adani Cement Limited), അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (Adani Ports and Special Economic Zone), അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (Adani Green Energy Limited) എന്നീ കമ്പനികളാണ് അദാനി ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ നികുതി നല്കിയത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഗോളതലത്തില്‍ നേരിടേണ്ടി വന്ന വിവാദങ്ങള്‍ അദാനി ഗ്രൂപ്പിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ ചെയ്യാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *