July 20, 2026

തമിഴ്‌നാടിനെ തഴഞ്ഞ് വമ്പൻ കമ്പനികൾ.ആന്ധ്രയില്‍ 10,000 കോടിയുടെ പുതിയ വ്യവസായങ്ങള്‍ക്കു വഴിതുറക്കുന്നു

0
n666986913174896196219253dd9f41563498ffc1d450989537a1f702d8e44a35c0c875439de86db366f141

ചെന്നൈ: തമിഴ് നാട്ടില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന 10,000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങള്‍ അയല്‍ സംസ്ഥാനമായ ആന്ധ്രയിലേക്കു മാറ്റി കമ്പനികള്‍.തുടക്കത്തില്‍ തമിഴ്നാട്ടില്‍ ബിസിനസ് സ്ഥാപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഈ കമ്പനികള്‍ അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ആന്ധ്രാപ്രദേശിലേക്ക് മാറ്റുകയായിരുന്നുവെന്ന് അറിയുന്നു.എസി നിര്‍മ്മാണ കമ്പനിയായ കാരിയര്‍ ഗ്ലോബല്‍ 1,000 കോടി രൂപയും എല്‍ജി ഇലക്‌ട്രോണിക്‌സ് 5,000 കോടി രൂപയും ജൂപ്പിറ്റര്‍ റിന്യൂവബിള്‍സ് 2,700 കോടി രൂപയും മുതല്‍മുടക്കി ആന്ധ്രയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ശ്രീജ മഹിള മില്‍ക്ക് പ്രൊഡ്യൂസേഴ്സും മദര്‍ ഡയറിയും പ്ലാന്റുകള്‍ സ്ഥാപിക്കും. മറ്റ് ആറ് കമ്പനികള്‍ 2,000 കോടി രൂപ നിക്ഷേപിക്കാനും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.തമിഴ്നാട്ടില്‍ സർക്കാർ നിക്‌ഷേപകര്‍ക്കു നേരെ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ആക്‌ഷേപം.

Leave a Reply

Your email address will not be published. Required fields are marked *