കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ബജറ്റ് എയര്‍ലൈനായ ഇൻഡിഗോ

മുംബൈ : ബജറ്റ് എയർലൈൻ ഇൻഡിഗോ തങ്ങളുടെ ഫ്ലീറ്റ് വികസിപ്പിക്കുന്നു. എയർബസുകള്‍ക്കായി 30 വൈഡ് ബോഡി എ350 വിമാനങ്ങള്‍ കൂടി ഓർഡർ ചെയ്തതായി ഇൻഡിഗോ അറിയിച്ചു. ഇതോടു കൂടി കമ്പനിയുടെ വിമാനങ്ങളുടെ ആകെ എണ്ണം 60 ആയി വർദ്ധിപ്പിക്കും.
കഴിഞ്ഞ വർഷം ഏപ്രിലില്‍ എയർലൈൻ 30 എ350 വിമാനങ്ങള്‍ ഓർഡർ ചെയ്തിരുന്നു. ഡൽഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇൻഡിഗോ സിഇഒ പീറ്റർ എല്‍ബേഴ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓർഡർ ചെയ്ത 30 വിമാനങ്ങള്‍ എയർലൈന്‍ ഇപ്പോള്‍ ലഭിക്കും. ഇതു കൂടാതെ 900 ലധികം വിമാനങ്ങള്‍ നിരവധി കമ്പനികളില്‍ നിന്ന് ഭാവിയില്‍ എയർലൈൻ ഓർഡർ ചെയ്യാനും, അവ അടുത്ത വർഷം മുതല്‍ ലഭിച്ചു തുടങ്ങാനും സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ അതിന്റെ അന്താരാഷ്ട്ര ശൃംഖല അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഇൻഡിഗോയുടെ ഓഹരി കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. 2,05,778.96 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.