June 8, 2025

നൈകയുടെ ലാഭം 20.28 കോടി രൂപയായി വർധിച്ചു

0
images (44)

നൈകയുടെ ലാഭം മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 20.28 കോടി രൂപയായി ഉയർന്നു. 6.93 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം. ഈ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23.6 ശതമാനം വർദ്ധിച്ച് 2,061.76 കോടി രൂപയായി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,667.98 കോടി രൂപയായിരുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികം വർദ്ധിച്ച് ലാഭം 66.08 കോടി രൂപയായി, മുൻ സാമ്പത്തിക വർഷത്തിൽ ലാഭം 32.26 കോടി രൂപയായിരുന്നു.

2025 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24.4 % വർധിച്ച്‌ 7,949.82 കോടി രൂപയായി ഉയർന്നു. 2024 സാമ്പത്തിക വർഷത്തിൽ വരുമാനം 6,385.62 കോടി രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *