June 7, 2025

നാളെ മുതൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് പ്രവർത്തിക്കില്ല

0
WhatsApp-Interoperabiltiy-Security

ചില പഴയ ഐഫോണുകളിലും ആൻഡ്രോയ്‌ഡ് ഡിവൈസുകളിലും വാട്‌സ്ആപ്പ് ഇനി മുതല്‍ പ്രവർത്തിക്കില്ല. ഈ മാറ്റം 2025 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. മെറ്റയുടെ പതിവ് അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് വാട്സ്ആപ്പ് ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഒഴിവാക്കുന്നത്.

സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക എന്നതാണ് ഈ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം.വാട്‌സ്ആപ്പ് ഇനി പിന്തുണയ്ക്കാത്ത ഫോണ്‍ മോഡലുകള്‍ ഐഫോൺ 5എസ്ഐഫോൺ 6ഐഫോൺ 6 പ്ലസ്ഐഫോൺ 6എസ്ഐഫോൺ 6എസ് പ്ലസ്ഐഫോൺ എസ്ഇ (ഒന്നാം തലമുറ)സാംസങ് ഗാലക്സി എസ് 4സാംസങ് ഗാലക്‌സി നോട്ട് 3പേജ് 10: സോണി എക്സ്പീരിയ Z1എൽജി ജി2വാവെയ് അസെൻഡ് P6മോട്ടോ ജി (ഒന്നാം തലമുറ)മോട്ടോറോള റേസർ എച്ച്ഡിമോട്ടോ ഇ (2014)

Leave a Reply

Your email address will not be published. Required fields are marked *