June 8, 2025

ലുലു ജഅലാൻ ബാനി ബുആലിയില്‍ സീപേള്‍സ് ജ്വല്ലറി പ്രവര്‍ത്തനം ആരംഭിച്ചു

0
n665930809174834305820495a44be65ed3d4552daf47cb5845377f11b8adfcdf4625eefb36168082bb224e

മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറികളിലൊന്നായ സീപേള്‍സ് ജഅലാൻ ബാനി ബുആലിയിലെ ലുലു ഹൈപ്പർ മാർക്കറ്റില്‍ പ്രവർത്തനം ആരംഭിച്ചു.വിപുലമായ സൗകര്യങ്ങളടൊപ്പം ഏറ്റവും നൂതനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പ്രത്യേക ഓഫറുകളും ഗിഫ്റ്റുകളും ഒരുക്കിയട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ക്കനുസൃതമായിമികച്ച ആഭരണങ്ങള്‍ നല്‍കുന്നതിനൊപ്പം, സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും വില്‍പനാനന്തര പരിചരണവും നല്‍കി മികവിനോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണ് സീപേള്‍സെന്ന് മാനേജ്മെന്റ് ഭാരവാഹികള്‍ പറഞ്ഞു.ഓരോ അവസരത്തിനും വ്യക്തിഗത അഭിരുചിക്കും അനുയോജ്യമായ തരത്തിലാണ് നൂതനമായ സ്വർണാഭരണങ്ങള്‍ മുതല്‍ അതിശയിപ്പിക്കുന്ന വജ്രങ്ങളും സമകാലിക ഡിസൈനുകളും വരെ, രൂപകല്‍പന ചെയ്യുന്നതെന്നും മാനേജ്മെന്റ് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *