June 8, 2025

സ്വർണവിലയിൽ വർധന; പവന് 71,920 രൂപ

0
360_F_860741286_1PFeDWJGyZ2jBIBRmAm87Wn2jW70RmyP

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് 71,920 രൂപയും, ഗ്രാമിന് 8,990 രൂപയുമാണ് നിരക്ക്. 22 കാരറ്റ് സ്വര്‍ണത്തിന് അനുസൃതമായി 18 കാരറ്റിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 50 രൂപ കൂടി 7375 രൂപയിലാണ് വ്യാപാരം.അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ എന്ന നിരക്കിലാണ് വ്യാപാരം. താരിഫ് വിഷയത്തില്‍ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണ് രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരുന്നത്

Leave a Reply

Your email address will not be published. Required fields are marked *