2024 ൽ സമ്പാദ്യം 2356 കോടി; അതിസമ്പന്നനായ കായികതാരമായി റൊണാൾഡോ

2024 ൽ സമ്പാദ്യം 2356 കോടി; അതിസമ്പന്നനായ കായികതാരമായി റൊണാൾഡോതുടര്ച്ചയായ മൂന്നാം തവണയും ലോകത്തെ അതിസമ്പന്ന കായികതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് പോര്‍ച്ചുഗല്‍ താരം ഒന്നാമതെത്തിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ബാസ്ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരെ മറികടന്നാണ് റൊണാൾഡോ പട്ടികയിൽ ഇടം പിടിച്ചത്.
കഴിഞ്ഞവര്‍ഷം 275 മില്ല്യണ്‍ ഡോളറാണ് (2356 കോടി ഇന്ത്യന്‍ രൂപ) റൊണാൾഡോയുടെ സമ്പാദ്യം. ബാസ്ക്കറ്റ്ബോള്‍ സൂപ്പര്‍ താരം സ്റ്റീഫന്‍ കറി ആണ് രണ്ടാമത്. 156 മില്ല്യണ്‍ ഡോളറാണ് സ്റ്റീഫന്‍ കറിയുടെ സമ്പാദ്യം. അടുത്തിടെ എന്‍ബിഎ യില്‍ 4000 കരിയര്‍ പോയന്റ് നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം കറി സ്വന്തമാക്കിയിരുന്നു. ബോക്സര്‍ ടൈസണ്‍ ഫ്യൂരിയാണ് പട്ടികയില്‍ മൂന്നാമത്. അതേസമയം ലയണല്‍ മെസ്സി അഞ്ചാമതാണ്. 135 മില്ല്യണ്‍ ഡോളറാണ് മെസ്സി കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത്. റൊണാള്‍ഡോയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും സൗദി ക്ലബ്ബ് അല്‍ നസ്റില്‍ നിന്നാണ്.