25% വര്‍ധനവുമായി എല്‍ഐസി ഹൗസിങ് ഫിനാന്‍സ്

2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ അറ്റാദായം 25 ശതമാനംവർദ്ധിച്ച് 1,368 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 1,091 കോടി രൂപയായിരുന്നു.
2025 സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിൽ ആകെ വരുമാനം 7,283 കോടി രൂപയായി വർധിച്ചു, 2024 സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ വരുമാനം 6,937 കോടി രൂപയായിരുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ അറ്റാദായം 14% വർധിച്ച് 5,429 കോടി രൂപയായി, 2024 സാമ്പത്തിക വർഷത്തിൽ ഇത് 4,765 കോടി രൂപയായിരുന്നു.