June 8, 2025

അഞ്ചു പദ്ധതികള്‍ പുതിയ നിക്ഷേപകര്‍ക്കായി പുനരവതരിപ്പിച്ച്‌ എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

0
images (18)

കൊച്ചി:പുതു തലമുറ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുനരവതരിപ്പിച്ചു. എല്‍ഐസി എംഎഫ് ഫോക്കസ്ഡ് ഫണ്ട്, എല്‍ഐസി എംഎഫ് വാല്യൂ ഫണ്ട്, എല്‍ഐസി എംഎഫ് സ്‌മോള്‍ കാപ് ഫണ്ട്, എല്‍ഐസി എംഎഫ് മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട്, എല്‍ഐസി എംഎഫ് ഡിവിഡന്റ് യീല്‍ഡ് ഫണ്ട് എന്നിവയാണ് അഞ്ചു ഫണ്ടുകള്‍.

15 ഇക്വിറ്റി ഫണ്ടുകളും 9 ഡെറ്റ് ഫണ്ടുകളും 6 ഹൈബ്രിഡ് ഫണ്ടുകളും 10 ഇടിഎഫുകളും ഉള്‍പ്പടെ 41 ഫണ്ടുകളാണ് 2025 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം എല്‍ഐസി മ്യൂച്വല്‍ ഫണ്ട് കൈകകാര്യം ചെയ്യുന്നത്. പ്രതിമാസം 100 കോടിയിലേറെ രൂപയുടെ എസ്‌ഐപി വരവുണ്ട്. 33,854 കോടിരൂപയുടെ ആസ്തികളാണ് 2025 മാര്‍ച്ച്‌ മാസം എല്‍ഐസി മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2025 ഏപ്രില്‍ മാസമായപ്പോള്‍ ഇത് 11 ശതമാനം വളര്‍ന്ന് 37,554 കോടി രൂപയുടേതായി.

Leave a Reply

Your email address will not be published. Required fields are marked *