സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. ഒരു ദിവസത്തെ ഇടവിലേയ്ക്ക് ശേഷം ഇന്നലെ സ്വർണവില കൂടിയിരുന്നു.ഇന്നലെ പവന് 240 രൂപയാണ് കൂടിയത്. വിപണിയില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 72,360 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9045 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7455 രൂപയാണ്. അതെസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.
സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത് ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ്. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.