June 7, 2025

ആഗോള തലത്തിൽ 200 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്

0
images (7)

ആഗോള തലത്തില്‍ 200 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. കമ്പനി എഐ വികസനത്തിലേക്കും ഡാറ്റാ സെന്ററുകളിലേക്കും നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ മറ്റ് മേഖലകളിലെ നിക്ഷേപങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് പുറത്ത് വരുന്ന വിവരം.ടെക് വ്യവസായത്തിലെ തന്നെ ഒരു വലിയ പ്രവണതയുടെ ഭാഗമാണിത്. നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും മുൻഗണന നല്‍കുക എന്നതാണ് അടിസ്ഥാനപരമായി കമ്പനികളുടെ ലക്ഷ്യം വെയ്ക്കുന്നത്.

പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം 2024 ഡിസംബർ 31 വരെ ഗൂഗിളിലെ ജീവനക്കാരുടെ എണ്ണം 183,323 ആണ്. 2023 ജനുവരിയില്‍, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് 12,000 ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. ആഗോളതലത്തിലുള്ള ഗൂഗിളിൻ്റെ ജീവനക്കാരുടെ ഏകദേശം 6% വരും ഇത്.

Leave a Reply

Your email address will not be published. Required fields are marked *