സ്വിഗ്ഗിക്ക് നാലാം പാദത്തിൽ 1081 കോടി രൂപയുടെ നഷ്ടം

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മാർച്ച് പാദത്തിലെ സംയോജിത അറ്റനഷ്ടം 1,081.18 കോടി രൂപയായി ഉയർന്നു. 554.77 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റനഷ്ടം.ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സ്വിഗ്ഗിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4,410 കോടി രൂപയായി വർദ്ധിച്ചു, 3,045.5 കോടി രൂപയായിരുന്നു ഇത് കഴിഞ്ഞ വർഷം.
അവലോകന പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 5,609.6 കോടി രൂപയായി കൂടി, അതെസമയം മുൻ വർഷത്തെ ഇതേ കാലയളവിൽ ഇത് 3,668 കോടി രൂപയായിരുന്നു.