June 7, 2025

കെഎസ്ആര്‍ടിസി ഹൈടെക്കാകുന്നു; മൊബൈൽ ആപ്പിൽ ബസ് ട്രാക്കിങ്, ടിക്കറ്റ് ബുക്കിങ്, മറ്റു ഡിജിറ്റൽ സൗകര്യങ്ങൾ

0
images (3) (26)

യാത്രക്കാര്‍ക്ക് കൂടുതൽ സഹായകരമാകുന്ന പല പുതിയ പദ്ധതികളും കെഎസ്ആര്‍ടിസി അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ കെഎസ്ആര്‍ടിസി ഒരുക്കുന്ന ഒരു പുതിയ സംവിധാനമാണ് മൊബൈൽ ആപ്പ്. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ എത്താൻ എത്ര സമയം എടുക്കും, സീറ്റുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഇനി ആപ്പ് വഴി അറിയാൻ കഴിയും.

കൂടാതെ ബസിനുള്ളിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ ഉടനടി അത് ബുക്ക് ചെയ്യാനും സാധിക്കും. കെഎസ്ആര്‍ടിസി മൊബൈൽ ആപ്പിന്റെ ലൈവ് ബസ് ട്രാക്കിങ്‌ സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുക. നാലായിരത്തിലധികം ബസിന്റെ വിവരങ്ങളും റൂട്ടും സമയവും ഈ ആപ്പില്‍ ലഭിക്കും.

ആപ്പിന് പുറമെ ടിക്കറ്റ്‌ എടുക്കുക, വിദ്യാർഥികൾക്കായി സ്‌മാർട്ട്‌ കൺസെഷൻ കാർഡ്, മറ്റ് ഇടപാടുകൾക്ക് ഉപയുക്തമാക്കാൻ സാധിക്കുന്ന കാർഡുകൾ, പ്രീപെയ്‌ഡ്‌ ട്രാവൽകാർഡ്‌, പ്രധാന ബസ് സ്‌റ്റോപ്പുകൾ, ടെർമിനലുകൾ എന്നിവടങ്ങളിൽ വിവരങ്ങൾ അറിയാൻ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ്‌ എന്നിവയാണ് കെ.എസ്.ആർ.ടി.സി നടപ്പിലാക്കാൻ പോകുന്ന പുതിയ മാറ്റങ്ങൾ. അതെ സമയം ഈ മാസത്തോടെ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉദ്‌ഘാടനം ചെയ്യുമെന്നാണ് പ്രതീഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *