പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകൾ അടച്ച് ഇന്ത്യ

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് വിമാനങ്ങള്‍ പ്രവേശിക്കുന്ന 25 ഓളം റൂട്ടുകള്‍ രാജ്യം ബുധനാഴ്ച അടച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, നിരവധി വിദേശ വിമാനക്കമ്പനികള്‍ പാക് വ്യോമാതിര്‍ത്തി ഏപ്രില്‍ 30 മുതല്‍ ഒഴിവാക്കുകയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പ്രതികാര നടപടികളുടെ ഭാഗമായി ഇന്ത്യ പാക് വിമാനക്കമ്പനിക്ക് വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഏപ്രില്‍ 24 മുതല്‍ പാക്കിസ്ഥാനും ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടക്കുന്നത് നിഷേധിച്ചു.
പാക് വ്യോമാതിര്‍ത്തിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന 25 ഓളം വിമാന റൂട്ടുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.