വോൾട്ടാസിന്റെ ലാഭം 236 കോടി രൂപയായി

പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ വോൾട്ടാസിന്റെ 2025 സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിലെ അറ്റാദായം ഇരട്ടിയിലധികം ഉയർന്ന് 236 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിൽ 111 കോടി രൂപയായിരുന്നു അറ്റാദായം. അതെസമയം നാലാം പാദത്തിലെ മൊത്ത വരുമാനം 4,847 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ ഒരു വർഷം മുമ്പ് 4,257 കോടി രൂപയായിരുന്നു വരുമാനം.
2025 സാമ്പത്തിക വർഷത്തിലെ മുഴുവൻ അറ്റാദായം 2024 സാമ്പത്തിക വർഷത്തിലെ 248 കോടി രൂപയിൽ നിന്ന് 834 കോടി രൂപയായി ഉയർന്നു. അതെസമയം 2024-25 വർഷത്തേക്ക് ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 7 രൂപ ലാഭവിഹിതം കൊടുക്കാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.