March 18, 2026

10000 എംഎഎച്ച് ബാറ്ററിയുമായി റിയല്‍മിയുടെ കണ്‍സപ്റ്റ് ഫോണ്‍

0
REALME-10000MAH

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി, എത്തിയിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന പുതിയ കണ്‍സപ്റ്റ് ഫോണ്‍ അവതരിപ്പിച്ചാണ്. 10000 എംഎഎച്ച് ബാറ്ററിയുള്ള സ്മാര്‍ട്‌ഫോണ്‍ എന്ന ആശയവുമായാണ് കമ്പനി എത്തിയിരിക്കുന്നത്. അതായത് വിപണിയില്‍ ലഭ്യമായ ഒരു ഇടത്തരം പവര്‍ബാങ്കിന്റെ അത്രയും ബാറ്ററി ശേഷിയാണ് ഈ ഫോണിലുണ്ടാവുക. അത്തരം ഒരു ഫോണ്‍ ആദ്യം അവതരിപ്പിക്കുകയെന്ന നേട്ടത്തിനായുള്ള ശ്രമത്തിലാണ് കമ്പനി.പുറത്തിറങ്ങാനിരിക്കുന്ന റിയല്‍മി ജിടി7 സീരീസിന്റെ ഭാഗമായാണ് കമ്പനി പുതിയ കണ്‍സപ്റ്റ് ഫോണ്‍ അവതരിപ്പിക്കുന്നത്.

ദൈര്‍ഘ്യമേറിയ ബാറ്ററിയാണ് ജിടി7 സീരീസില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജിടി7 ടി, ജിടി7 എന്നീ സ്മാര്‍ട്‌ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് സൂചന. 10000 എംഎഎച്ച് ബാറ്ററിയുള്ള ഫോണും ജിടി ബ്രാന്‍ഡിന് കീഴിലായിരിക്കും.ശക്തിയേറിയ ബാറ്ററിയുള്ളതും, കനം കുറഞ്ഞതുമായ ഫോണ്‍ ആയിരിക്കും ഇത്. 8.5 മില്ലി മീറ്ററില്‍ താഴെയായിരിക്കും ഇത്. 200 ഗ്രാമില്‍ താഴെയായിരിക്കും ഇതിന് ഭാരം.സെമി-ട്രാന്‍സ്പാരന്റ് ബാക്ക് പാനലായിരിക്കും ഫോണിന്. ഫോണിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇതുവഴി ഉപഭോക്താവിന് കാണാൻ സാധിക്കും.

കമ്പനി പുറത്തുവിട്ട ചിത്രങ്ങള്‍ അനുസരിച്ച്, മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7300 ചിപ്പ്‌സെറ്റ് ആയിരിക്കും ഫോണില്‍. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജും ഉണ്ടാവും. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 4 ആയിരിക്കും ഇതില്‍. ക്വാഡ് കര്‍വ്ഡ് ഡിസ്‌പ്ലേയ്ക്ക് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഫുള്‍എച്ച്ഡി പ്ലസ് റെസലൂഷനും ഉണ്ടാവും.എന്തായാലും, ഇതൊരു കണ്‍സപ്റ്റ് ഫോണ്‍ മാത്രമാണ്. എന്നിരുന്നാലും വിപണിയിലെത്തുന്ന ഫോണിന്റെ സവിശേഷതകളില്‍ മാറ്റം വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *