June 8, 2025

ടാറ്റ മോട്ടോഴ്സ് ഇലക്‌ട്രിക് കാറുകള്‍ക്ക് മെയ് മാസത്തില്‍ വമ്പന്‍ ഓഫര്‍

0
n6631489281746536670852f16c59f2157cc965b245e6bd5fda5afb1516020cfe69ff0dc1c20d1f6c3609f2

ടാറ്റ മോട്ടോഴ്സിന്റെ വിവിധ ഇലക്‌ട്രിക് കാറുകള്‍ക്ക് മെയ് മാസത്തില്‍ വമ്പന്‍ ഓഫറുകള്‍. ടാറ്റ കര്‍വ് ഇവി, 1.7 ലക്ഷം രൂപ വരെ നിലവില്‍ ഇതിന് ഓഫറില്‍ ലഭ്യമാണ്.ടാറ്റ മോട്ടോഴ്സിന്റെ കൂപ്പെ സ്‌റ്റൈല്‍ ഇലക്‌ട്രിക് എസ്യുവിയായ ടാറ്റ കര്‍വ് ഇവി മെയ് മാസത്തില്‍ 1.7 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2024 മോഡലില്‍ ഈ ഓഫര്‍ ലഭ്യമാണ്. ഇതില്‍ 30000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 90000 രൂപ വരെ സ്‌ക്രാപ്പിംഗ് ബോണസും 50,000 രൂപ വരെ ലോയല്‍റ്റി ബോണസും ഇത് വാഗ്ദാനം ചെയ്യുന്നു.

അതേസമയം നിങ്ങള്‍ 2025 മോഡല്‍ വാങ്ങുകയാണെങ്കിൽ നിങ്ങള്‍ക്ക് 50,000 രൂപ മാത്രമേ ലോയല്‍റ്റി ബോണസ് ലഭിക്കൂ.ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും ചെറിയ ഇലക്‌ട്രിക് കാറായ ടാറ്റ പഞ്ച് ഇവി വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മെയ് മാസത്തില്‍ 2024 മോഡല്‍ വാങ്ങിയാല്‍ 1.2 ലക്ഷം രൂപ വരെ ലാഭിക്കാം. അതേസമയം 2025 മോഡലില്‍ 50,000 രൂപ വരെ ലാഭിക്കാം. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പിംഗ് ബോണസ്, ലോയല്‍റ്റി ബോണസ് എന്നിവ ഉള്‍പ്പെടുന്നു.

9.99 ലക്ഷം രൂപയാണ് ടാറ്റ പഞ്ച് ഇവിയുടെ പ്രാരംഭ വില.അതെസമയം ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രിയമായ കാര്‍ ടാറ്റ നെക്സോണാണ്. മെയ് മാസത്തില്‍, അതിന്റെ ഇലക്‌ട്രിക് പതിപ്പ് വാങ്ങുകയാണെങ്കിൽ നിങ്ങള്‍ക്ക് 1.4 ലക്ഷം രൂപ വരെ ലാഭിക്കാം. 2024 മോഡല്‍ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അതേസമയം 2025 മോഡലില്‍ നിങ്ങള്‍ക്ക് 50,000 രൂപ ലോയല്‍റ്റി ബോണസ് ലഭിക്കും. ടാറ്റ നെക്‌സോണ്‍ ഇവിയുടെ പ്രാരംഭ വില 12.49 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *