കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു. ഗ്രാമിന് 250 രൂപയും, പവന് 2000 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9025 രൂപയും പവന് 72200 രൂപയുമായി വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പടുത്തിയത്.
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വില വ്യത്യാസമാണ് സംസ്ഥാനത്തും സ്വർണ വില ഉയരാൻ കാരണമായത്. ഇന്ന് 105 ഡോളര്‍ വില വര്‍ധനവ് ഉണ്ടായി. 3380 ഡോളറിലോണ് ഇന്ന് സ്വര്‍ണം കുതിച്ചുകയറി.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോകത്ത് പല രാജ്യങ്ങള്‍ തമ്മിലും ഉള്ള അസ്വസ്ഥതകള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് സ്വര്‍ണവില കൂടാൻ കാരണമായിട്ടുണ്ട്. ചുരുക്കത്തില്‍ യുദ്ധഭീതി സജീവമാകുന്നത് സ്വര്‍ണവില ഉയര്‍ത്തി.
അതെസമയം വ്യാപാര യുദ്ധവും യുഎസ് ഫെഡ് തീരുമാനവും സ്വര്‍ണത്തെ ഏറെ സ്വാധീനിക്കുന്നു.കൂടാതെ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 210 രൂപ ഉയർന്ന് 7410 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം.അതെസമയം വെള്ളിവിലയിലും ഉയര്‍ച്ച പ്രകടമായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 108 രൂപയാണ് ഇന്നത്തെ വിപണിവില.ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയും ഉൾപ്പെടെ 78137 രൂപയെങ്കിലുമാകും.