ഇന്ത്യയിൽ ആദ്യത്തെ തീം പാർക്കുമായി യൂണിവേഴ്സൽ സ്റ്റുഡിയോസ്

ഡൽഹി: ഇന്ത്യയിൽ ആദ്യത്തെ തീം പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങി ലോകപ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോസ്. 3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇൻഡോർ തീം പാർക്ക് ആണ് ഇന്ത്യയിൽ സ്ഥാപിക്കാൻ യൂണിവേഴ്സൽ സ്റ്റുഡിയോസ് ഒരുങ്ങുന്നത്. 2027ൻ്റെ പകുതിയോടെ തീം പാർക്ക് പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷിയിലാണ് യൂണിവേഴ്സൽ സ്റ്റുഡിയോസ്.
ഡൽഹിയുടെ വലിയ വികസനത്തിനും ഇന്ത്യയുടെ നൈറ്റ് ലൈഫ് ആകർഷകമാക്കാനും ഈ മാൾ വലിയ സ്വാധീനം ചെലുത്തും എന്നാണ് പ്രതീക്ഷ.രാജ്യത്തെ ഏറ്റവും വലിയ മാളിലാണ് ഈ തീം പാർക്ക് സ്ഥാപിക്കുക. സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസിന്റെ ഭാഗമായ ഭാരതി റിയൽ എസ്റ്റേറ്റ് ഡൽഹി വിമാനത്താവളത്തിനടുത്തായി തുടങ്ങുന്ന മാളിൽ ആണ് യൂണിവേഴ്സൽ സ്റ്റുഡിയോസ് തീം പാർക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.