പുത്തൻ ചുവടുവയ്പ്പുമായി ഓപ്പൺഎഐ; ഇനി ഷോപ്പിംങ് ചെയ്യാം ചാറ്റ്ജിപിടി വഴി

ഓപ്പൺഎഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി വഴി ഇനി നേരിട്ട് ഷോപ്പിംഗും നടത്താം. ചാറ്റ്ജിപിടി സെർച്ച് മോഡിൽ ചേർത്തിരിക്കുന്ന ഒരു ഫീച്ചറാണിത്.ഇതിലൂടെ ഉപയോക്താക്കളെ ചാറ്റ്ജിപിടിവഴി വെബിൽ എന്തും തിരയാൻ അനുവദിക്കും, കൂടാതെ ഗൂഗിൾ സെർച്ച് ഉപയോഗിച്ച് നിങ്ങൾ ഷോപ്പിംഗ് നടത്തുന്നതുപോലെ വെബിലുടനീളം പ്രസക്തമായ ഓപ്ഷനുകൾ ഇതിലുണ്ട്.ഞങ്ങൾ നിരവധി മെച്ചപ്പെടുത്തലുകൾ ചാറ്റ്ജിപിടി സെർച്ചിൽ ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇന്ന് ഞങ്ങൾ ഒരു മികച്ച ഷോപ്പിംഗ് അനുഭവം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്,” ഓപ്പൺഎഐ എക്‌സിൽ പോസ്റ്റ് ചെയ്തു.
ചാറ്റ്ജിപിടിയിൽ ഉൽപ്പന്നങ്ങൾ കണ്ടെത്താനും താരതമ്യം ചെയ്യാനും വാങ്ങാനും ഷോപ്പിംങ് വളരെ ലളിതവും വേഗതയുള്ളതുമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഈ ഫീച്ചർ ചാറ്റ്ജിപിടിയുടെ ഡിഫോൾട്ട് 4-o മോഡലിൽ ലഭ്യമാകും.
ചാറ്റ്ജിപിടി സെർച്ച് ഫീച്ചർ നിലവിൽ ഏറ്റവും ജനപ്രിയവും അതിവേഗം വളരുന്നതുമായ ഫീച്ചറാണെന്നും എഐ കമ്പനി പ്രഖ്യാപിച്ചു. അതെസമയം 1 ബില്യണിലധികം തിരയലുകൾ ചാറ്റ്ജിപിടി സെർച്ച് മോഡ് ഉപയോഗിച്ച് കഴിഞ്ഞ ആഴ്ചയിൽ മാത്രം നടന്നതായി ഓപ്പൺഎഐ അറിയിച്ചു.