June 8, 2025

അനക്കമില്ലാതെ സ്വർണവില

0
elegant-mastery-gold-jewellery-podium-stunning-bracelet-necklace_1000124-123764

ഇന്ന് മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,040 രൂപയും, ഗ്രാമിന് 8,755 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വില വെള്ളിയാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 3,255.99 ഡോളർ എന്നതാണ് നിലവാരം.

രാജ്യാന്തര സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 3,241.36 ഡോളർ എന്നതാണ് നിരക്ക്.

ഇന്നലെ കേരളത്തിൽ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്.

ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,09,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 109.10 രൂപ, 8 ഗ്രാമിന് 872.80 രൂപ, 10 ഗ്രാമിന് 1,091 രൂപ, 100 ഗ്രാമിന് 10,910 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

Leave a Reply

Your email address will not be published. Required fields are marked *