ഹൈപ്പര്‍ലൂപ്പ് പദ്ധതി; ഘടക സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) ഹൈപ്പര്‍ലൂപ്പ് പദ്ധതിക്കായുള്ള ഇലക്ട്രോണിക്‌സ് ഘടക സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചെന്നൈ ഐഐടിയില്‍ സ്ഥിതി ചെയ്യുന്ന 410 മീറ്റര്‍ നീളമുള്ള ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്യൂബ്, ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ സൗകര്യമാണെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
ഹൈപ്പര്‍ലൂപ്പ് പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന് സാമ്പത്തിക, സാങ്കേതിക സഹായം നല്‍കിയിട്ടുണ്ട്. ഈ ഹൈപ്പര്‍ലൂപ്പ് പദ്ധതിക്കുള്ള എല്ലാ ഇലക്ട്രോണിക്‌സ് സാങ്കേതികവിദ്യയും ചെന്നൈയിലെ ഐസിഎഫില്‍ വികസിപ്പിക്കും.
ഐസിഎഫ് ഫാക്ടറിയിലെ വിദഗ്ധര്‍ വന്ദേ ഭാരത് അതിവേഗ ട്രെയിനുകള്‍ക്കായി ലാര്‍ഹെ ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഹൈപ്പര്‍ലൂപ്പ് പദ്ധതിക്കുള്ള ഈ ഇലക്ട്രോണിക്‌സ് സാങ്കേതികവിദ്യയും ഐസിഎഫില്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.