June 8, 2025

ജി20 വ്യാപാര നിക്ഷേപ യോഗം ദക്ഷിണാഫ്രിക്കയില്‍

0
1920x0

അദ്യത്തെ ജി20 വ്യാപാര നിക്ഷേപ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ തയ്യാറായി ദക്ഷിണാഫ്രിക്ക. മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 20 വരെയാണ് യോഗം. 2025-ലേക്കുള്ള ജി20 യുടെ അധ്യക്ഷ സ്ഥാനം 2024 ഡിസംബറില്‍ ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു.

വെര്‍ച്വലായി നടക്കുന്ന നടക്കുന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവയില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

നാല് വ്യാപാര നിക്ഷേപ യോഗങ്ങളില്‍ ആദ്യത്തേതാണിത്. ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തോടെ ഇത് അവസാനിക്കും. ലോക വ്യാപാര സംഘടന , ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന സംഘടന, സാമ്പത്തിക സഹകരണ വികസന സംഘടന തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ആഫ്രിക്കന്‍ പ്രാദേശിക സമൂഹങ്ങളും ആദ്യ സെഷനില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *