സ്വർണവിലയിൽ കുതിപ്പ്; പവന് 440 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8120 രൂപയും പവന് 64960 രൂപയുമായി. അതായത് പൊന്നുവില 65000-ത്തിലെത്താന്‍ ഇനി കേവലം 40 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.ഫെബ്രുവരി 25ന് സൃഷ്ടിച്ച 64600 രൂപ എന്ന റെക്കാര്‍ഡാണ് ഇന്ന് സ്വര്‍ണം തിരുത്തിക്കുറിച്ചത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 6680 ആയി.