March 22, 2026

ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

0
images (2) (14)

ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. നികുതി ചുമത്തലുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം.ഈ മാസം അവസാനത്തോടെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഭാര്യ ഉഷാ വാന്‍സും ഇന്ത്യയിലെത്തുക. വൈസ് പ്രസിഡന്റായതിനു ശേഷം വാന്‍സിന്റെ രണ്ടാമത്തെ വിദേശയാത്രയായിരിക്കും ഇത്. വാന്‍സ് കഴിഞ്ഞ മാസം ഫ്രാന്‍സിലും ജര്‍മ്മനിയിലും സന്ദര്‍ശനം നടത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പാരീസിലെ എഐ ഉച്ചകോടിക്കിടെ ജെ.ഡി വാന്‍സിനേയും കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ വട്ലൂരില്‍ നിന്ന അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *