സ്വർണവിലയിൽ കുതിപ്പ്; പവന് 360 രൂപ കൂടി

ഇന്ന് സ്വര്‍ണവില കുതിച്ചു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമായി ഉയര്‍ന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6635 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് ഈ വിഭാഗത്തില്‍ ഇന്നുണ്ടായത്. വെള്ളിവിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 108 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.