സ്വര്‍ണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് മാത്രമായി സ്വർണം പവന് 80 രൂപയാണ് കൂടിയത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64400 രൂപയായി. സ്വർണം ഗ്രാമിന് 8050 രൂപയായി.
ഇന്നലെ പവന് 64,320 രൂപയായിരുന്നു. ഈ മാസം 5ന് 64,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ജനുവരി 22 നാണ് പവൻ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.