June 8, 2025

വിഷു അവധി: ‌കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഇന്ന് മുതൽ

0
karnataka-airavat-and-kerala-rtc-volvo-buses

വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. ഏപ്രിൽ 9 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്. വിഷു 14നാണെങ്കിലും 10–13 വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ തിരക്കിനു സാധ്യത.

ഈസ്റ്റർ യാത്രയ്ക്കുള്ള ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കും. വിഷു, ഈസ്റ്റർ അവധിക്കു കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേതന്നെ വിറ്റു തീർന്നിരുന്നു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച് ഇരു ആർടിസികളും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *