June 8, 2025

ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയില്‍ ആകൃഷ്ടരായി നിക്ഷേപകർ

0
thumb

ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപ മേഖലയില്‍ ആകൃഷ്ടരായി ആഗോള നിക്ഷേപകർ. സെമികണ്ടക്ടര്‍ ഹബ്ബായി വളര്‍ന്നുവരുന്ന ധോലേരയിലാണ് ഇന്ത്യയിലെ അഞ്ച് സെമികണ്ടക്ടര്‍ പ്ലാന്റുകളില്‍ നാലെണ്ണവും.ഇന്ത്യയുടെ സെമികണ്ടക്ടര്‍ ഹബ്ബായി മാറാനുള്ള ധോലേരയുടെ സാധ്യതയാണ് നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നത്.

ധോലേരയില്‍ 10,000 കോടി രൂപയുടെ കോമ്പൗണ്ട് സെമികണക്ട് ഫാബും ഒപ്റ്റോഇലക്ട്രോണിക്‌സ് സൗകര്യവും സ്ഥാപിക്കുന്നതിനായി ഗുജറാത്ത് സെമികണക്ട് കോണ്‍ഫറന്‍സില്‍ ഗുജറാത്ത് സര്‍ക്കാരുമായി നെക്സ്റ്റ്‌ജെന്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ധോലേര എസ്ഐആറില്‍ 91,000 കോടി രൂപയുടെ സെമികണ്ടക്ടര്‍ പദ്ധതിയാണ് ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്നത്.

ധോലേര എസ്ഐആറില്‍ ആശുപത്രി, സ്‌കൂള്‍, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു സംയോജിത റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര കാര്‍ഗോ വിമാനത്താവളം, അഹമ്മദാബാദ്-ധോലേര എക്‌സ്പ്രസ് വേ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ 2025 ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇത് ധോലേരയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടുമെന്നും ഡവലപ്പര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *