June 8, 2025

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയിൽ വർധനവ്

0
images (6)

സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയിൽ വർധനവ് . ഗ്രാം വില 40 രൂപയും പവന്‍ വില 320 രൂപ ഉയര്‍ന്ന് 64,320 രൂപയുമായി. ഇതോടെ വീണ്ടും റെക്കോഡ് നിലവാരത്തിനടുത്തെത്തി. ഫെബ്രുവരി 25ന് പവന് 64,600 രൂപയായിരുന്നു കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.

18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 8,040 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളി വില ഗ്രാമിന് 108 രൂപയായി.അന്താരാഷ്ട്ര സ്വര്‍ണ വിലയ്ക്കനുസരിച്ചാണ് കേരളത്തിൽ വില ഉയരുന്നത് . ഔണ്‍സിന് 2,910.79 ഡോളറിലാണ് ഇന്ന് വ്യാപാരം.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം നൽകേണ്ടിവരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 70,000 രൂപയ്ക്കടുത്താ കും സ്വർണ വില. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈനുകൾക്കനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരും . ഇത് ആഭരണ വിലയിലും പ്രതിഫലിക്കും.

Leave a Reply

Your email address will not be published. Required fields are marked *