June 8, 2025

രാജ്യത്ത് സ്വർണ നിക്ഷേപമുള്ള സംസ്ഥാനങ്ങൾ ഏതൊക്കെ?

0
gold-diamond-etonline

സ്വർണത്തിനായി സ്ഥിരമായി ഖനനം നടത്തി സ്വ‍ർണം കണ്ടെത്തുന്ന സംസ്ഥാനങ്ങളാണ് സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ. എന്നാൽ ഖനനം ചെയ്യാതെ, വലിയ രീതിയിൽ സ്വർണ്ണ നിക്ഷേപം ഉള്ള സംസ്ഥാനങ്ങളാണ് സ്വർണ്ണ കരുതൽ ശേഖരമുള്ള സംസ്ഥാനങ്ങൾ.

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകയാണ്. രണ്ട് വലിയ സ്വർണ്ണ ഖനികളാ ണ് കർണാടകയിൽ ഉള്ളത്. കോലാർ ഗോൾഡ് ഫീൽഡ്സ് (കെ‌ജി‌എഫ്), ഹൂട്ടി ഗോൾഡ് മൈൻസ് എന്നിവ രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ഉൽ‌പാദനക്ഷമതയുള്ളതുമായ സ്വർണ്ണ ഖനികളാണ്.

അതുകൊണ്ടുതന്നെ, രാജ്യത്തെ മൊത്തം സ്വർണ്ണ ഖനനത്തിന്റെ 80% ത്തിലധികവും സംഭാവന ചെയ്യുന്നതും കർണാടകയാണ്. കർണാടകയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലും സ്വർണ്ണ ഖനനം നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ അനന്തപൂർ, ഉത്തർപ്രദേശിലെ സോൻഭദ്ര എന്നിവിടങ്ങളിൽ സ്വർണ ഖനനം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *