June 8, 2025

കോട്ടയത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം; കെസിഎയും സിഎംഎസ് കോളേജും ധാരണാപത്രം ഒപ്പുവെച്ചു

0
nm-2025-03-06T141215.503

അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കേരളത്തിൽ ഒരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ) കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങുന്നത്.

കോട്ടയം സിഎംഎസ് കോളേജും കേരള ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 30 വർഷത്തേക്ക് കോളജ് ഗ്രൗണ്ട് കെസിഎയ്ക്ക് കൈമാറും. കോട്ടയം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫിസില്‍ ഇന്നു രാവിലെ 9.30 ന് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. നിർമാണത്തിന്റെ ആദ്യഘട്ടം അടുത്ത മാസം ആരംഭിക്കും. 14 കോടി രൂപയാണ് സ്റ്റേഡിയം നിർമാണത്തിന്റെ പദ്ധതി ചെലവ്. നിർമാണം പൂർത്തിയാകുന്നതോടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് ഉൾപ്പെടെ സ്റ്റേഡിയം വേദിയാകും.

Leave a Reply

Your email address will not be published. Required fields are marked *