June 8, 2025

മൂന്ന് മാസത്തെ കുടിശ്ശികയുള്ള ശമ്പളം നൽകുമെന്ന് ജീവനക്കാരന് ഉറപ്പു നൽകി ബൈജു രവീന്ദ്രൻ

0
images (1) (1)

മുംബൈ: മൂന്ന് മാസത്തെ കുടിശ്ശികയുള്ള ശമ്പളം നൽകുമെന്ന് ജീവനക്കാരന് ഉറപ്പു നൽകി എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ. ജീവനക്കാരെ കാണാൻ ഓഫീസിൽ നേരിട്ട് എത്താൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച ബൈജു രവീന്ദ്രൻ തനിക്കെതിരായ ചില ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ലിങ്ക്ഡ്ഇനിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കേസുകളിൽ നിന്നും രക്ഷപ്പെടാൻ ദുബായിലേക്ക് ഒളിച്ചോടിയതായി ബൈജുവിനെതിരെ ആരോപണം ശക്തമാകുമ്പോഴാണ് ലിങ്ക്ഡ്ഇൻ വഴി ബൈജു പ്രതികരിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ കമൻ്റുകളായി ജീവനക്കാരുൾപ്പടെ ചോദ്യങ്ങളുമായി ഉന്നയിച്ചപ്പോഴാണ് ശമ്പള കുടിശ്ശിക തീർക്കാമെന്ന് ബൈജു രവീന്ദ്രൻ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *