June 8, 2025

സ്കൂൾ കുട്ടികൾക്കായി സേവനം വിപുലീകരിച്ച് യൂബർ

0
Uber

സ്കൂൾ കുട്ടികൾക്കായി സേവനം വിപുലീകരിച്ച് യൂബർ. കുട്ടികള്‍ക്കായി സ്റ്റുഡന്റ് അക്കൗണ്ട് ദുബൈയില്‍ ആരംഭിച്ചു. ഇതിനായി ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുമായി കരാറിൽ എത്തി . കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്രയാണ് ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു.

യൂബര്‍ സ്‌കൂള്‍ എന്നാണ് പുതിയ സേവനം അറിയപ്പെടുന്നത്.എട്ടു വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സ്‌കൂളില്‍ പോകുന്നതിന് യൂബറിന്റെ സേവനം ലഭിക്കുക. മക്കള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ യൂബറിന്റെ ടീന്‍സ് അക്കൗണ്ട് എടുക്കണം. തുടര്‍ന്ന് സ്ഥിരമായി കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിനായി റൈഡുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കാം.

പോര്‍ട്ടലിന്റെ പ്രത്യേകതകള്‍നിലവിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കുകളേക്കാള്‍ 35 ശതമാനം കുറഞ്ഞ നിരക്കുകളാണ് സ്ഥിരം ഉപയോക്താക്കള്‍ക്ക് കമ്പനി ഓഫര്‍ ചെയ്യുന്നത്. 10 ട്രിപ്പുകള്‍ക്ക് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഇളവ്. റിയല്‍ ടൈം ട്രിപ്പ് ട്രാക്കിംഗ് സംവിധാനത്തിലൂടെ കുട്ടികള്‍ എവിടെയെത്തി എന്ന് അറിയാന്‍ രക്ഷിതാക്കള്‍ക്ക് സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *