June 8, 2025

‘ഫ്ലാഷ്‌സ്’ അവതരിപ്പിച്ച് ബ്ലൂസ്‌കൈ

0
Bluesky 2183675407

ഇൻസ്റ്റാഗ്രാമിന് വെല്ലുവിളിയായി പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ.“ഫ്ലാഷ്‌സ്” എന്നാണ് ഈ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന് നൽകിയിരിക്കുന്ന പേര്. ആപ്പിൾ ആപ്പ് സ്റ്റോറിൽ അവതരിപ്പിച്ച ആപ്പ് 24 മണിക്കൂറിനുള്ളിൽ 30,000 ഡൗൺലോഡുകൾ പിന്നിട്ടു.

നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ആപ് ലഭ്യമല്ല. ഇൻസ്റ്റാഗ്രാമിന് സമാനമായ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ഫ്ലാഷ്‌സ്. രണ്ടര കോടിയിലധികം ഉപയോക്താക്കളുള്ള ബ്ലൂസ്‌കൈ ഒരു ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്. ജർമ്മനിയിലെ ബർലിനിൽ നിന്നുള്ള ഡെവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്‌സ് നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *