June 8, 2025

നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷം സ്‌കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

0
images (1) (6)

ജനപ്രിയ വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം നിർത്തുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചു. സ്‌കൈപ്പ് ഉപയോക്താക്കളില്‍ നിന്ന് വിടപറയാൻ ഒരുങ്ങുന്നത് കഴിഞ്ഞ 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ്.

മെക്രോസോഫ്റ്റിന്റെ ടീംസ് ആപ്പിന്റെ കടന്നുവരവോടെയാണ് സ്‌കൈപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. മെയ് മാസത്തില്‍ സ്‌കൈപ്പ് നിര്‍ത്തലാക്കുമെന്നും ചില സേവനങ്ങള്‍ മൈക്രോസോഫ്റ്റ് ടീംസിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ക്ക്‌സ്പേസ് ചാറ്റ്, ഫയല്‍ സ്റ്റോറേജ്, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങിയ സേവനങ്ങളാണ് ടീംസ് നല്‍കുക. സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള അക്കൗണ്ട് ഉപയോഗിച്ച് ടീമുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് ഉടന്‍ തന്നെ സ്‌കൈപ്പിന്റെ ഉപയോക്താക്കള്‍ക്ക് ദൃശ്യമായേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

2003ലാണ് ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നായ സ്‌കൈപ്പ് ലോഞ്ച് ചെയ്യുന്നത്. നിക്ലാസ് സെന്‍സ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, ഇന്‍സ്റ്റന്റ് മെസേജിംഗ്, വോയിസ് കോള്‍, ഫയല്‍ ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ എന്നിവയാണ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. വിവിധ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ ലഭ്യമായിരുന്ന സ്‌കൈപ്പ് 2011ല്‍ മൈക്രോസോഫ്റ്റ് 8.5 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതോടെ പ്ലാറ്റ്‌ഫോം ഏറെ വളര്‍ന്നു.

വിന്‍ഡോസ് ലൈവ് മെസഞ്ചറിന് പകരക്കാരന്‍ എന്ന നിലയ്ക്കായിരുന്നു ഈ ഏറ്റെടുക്കല്‍. ഇതോടെ ലോകമാകെ വലിയ ഖ്യാതിയും സ്‌കൈപ്പ് നേടി. ഏകദേശം 170 ദശലക്ഷം ആളുകള്‍ ലോകമെമ്പാടുമായി സ്‌കൈപ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *