June 8, 2025

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തിൽ കൂടിയത് 6 രൂപ, പുതിയ വില 1812

0
images (1) (4)

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി. കൊച്ചിയിൽ 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. 1806 ആയിരുന്നു ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

അതേസമയം, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ ഉയർത്തിയിരുന്നു. ഡിസംബറിൽ മാത്രം 62 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. ദില്ലിയില്‍ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *