മഹീന്ദ്രയുടെ വില്‍പ്പനയില്‍ വര്‍ധനവ്

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഫെബ്രുവരിയിലെ മൊത്തം വില്‍പ്പനയില്‍ 15 ശതമാനം വര്‍ധന. 83,702 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വിറ്റഴിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം 72,923 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. കൂടാതെ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ആഭ്യന്തര വിപണിയില്‍ 50,420 വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 42,401 യൂണിറ്റുകളെ അപേക്ഷിച്ച് 19 ശതമാനം വളര്‍ച്ച കൈവരിച്ചു.
കയറ്റുമതി കഴിഞ്ഞ മാസം 3,061 യൂണിറ്റായി ഉയർന്നു. 2024 ഫെബ്രുവരിയില്‍ 1,539 യൂണിറ്റുകളേക്കാള്‍ 99 ശതമാനം ഉയർന്നു.കമ്പനിയുടെ മൊത്തം ട്രാക്ടര്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 21,672 യൂണിറ്റില്‍ നിന്ന് 25,527 യൂണിറ്റായിരുന്നു. 1,647 യൂണിറ്റാണ് ഫെബ്രുവരിയിലെ കയറ്റുമതി.
കാര്‍ഷിക വായ്പാ പരിധിയിലെ വര്‍ധനവ്, ബമ്പര്‍ റാബി വിളവെടുപ്പ്, കര്‍ഷകരുടെ വരുമാനം ഉയർത്തുന്നതിനുള്ള സര്‍ക്കാര്‍ പിന്തുണ, എന്നിവ ട്രാക്ടര്‍ ഡിമാന്‍ഡ് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.