ഇന്ത്യയുടെ ജി ഡി പി വളർച്ച 6.2 % മായി ഉയർന്നു

2024-25 സാമ്പത്തിക വർഷത്തിലെ (FY25) മൂന്നാം പാദത്തിലെ ഇന്ത്യയുടെ ജി ഡി പി വളർച്ച 6.2 % മായി ഉയർന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അറിയിച്ചു. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ (ജൂലൈ-സെപ്റ്റംബർ) ജി ഡി പി വളർച്ച 5.4 % മായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ ഏഴ് പാദത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. എന്നാൽ, പുതിയ റിപ്പോർട്ടിൽ രണ്ടാംപാദ വളർച്ചനിരക്ക് 5.6 ശതമാനമായി.പുനർനിർണയിച്ചിട്ടുണ്ട്.
അതെസമയം മൂന്നാം പാദത്തിലെ ഈ മുന്നേറ്റം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വൻ ഊർജ്ജമാണ് നല്‍കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ ജി ഡി പി വളർച്ച 8.6 % ആയിരുന്നു. എന്നാല്‍ പിന്നീട് അത് നാലാം പാദത്തില്‍ 7.6 ശതമാനമായി ഇടിഞ്ഞിരുന്നു. 2025 സാമ്പത്തിക വർഷത്തേക്കുള്ള ജി ഡി പി വളർച്ചാ പ്രതീക്ഷ 6.4 ശതമാനമായും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നിലനിർത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായ 8.2 % ജി ഡി പി വളർച്ചയേക്കാൾ കുറവാണ്.