June 8, 2025

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ലോക ബാങ്ക്

0
1718098423-261

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ലോക ബാങ്കിന് ശക്തമായ വിശ്വാസം. രാജ്യത്ത് നിക്ഷേപം നടത്താന്‍ ലോക ബാങ്ക് അഭ്യര്‍ത്ഥിച്ചു. നേരിയ ഇടിവ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്ന് അഡ്വാന്റേജ് അസം 2.0 ബിസിനസ് ഉച്ചകോടിയില്‍ സംസാരിച്ച ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ അഗസ്റ്റെ ടാനോ കൊവാമെ പറഞ്ഞു.

‘ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ആശങ്കയില്ല. ഇന്ത്യയെക്കുറിച്ച് വളരെ പ്രതീക്ഷയുണ്ട്, പ്രതീക്ഷകള്‍ തുടരും,’.സാമ്പത്തിക വളര്‍ച്ചയിലെ ഒരു ശതമാനം പോയിന്റിന്റെ ഏറ്റക്കുറച്ചിലുകള്‍ ലോകബാങ്കിന്റെ പോസിറ്റീവ് നിരീക്ഷണത്തെ മാറ്റില്ലെന്ന് ലോകബാങ്ക് കണ്‍ട്രി ഡയറക്ടര്‍ വ്യക്തമാക്കി.’

ഇന്ത്യ ലോകത്തിലെ തിളക്കമാണ്. നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇവിടെ വന്ന് നിക്ഷേപിക്കൂ. ഇന്ത്യയുടെ വളര്‍ച്ച നിക്ഷേപസാധ്യതയുള്ള ഇടമാക്കി അതിനെ മാറ്റുന്നു. “

Leave a Reply

Your email address will not be published. Required fields are marked *