June 8, 2025

ഈ സമ്പത്തികവർഷം വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടം

0
1716399463-4372

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ കാത്തിരിക്കുന്നത് വലിയ നഷ്ടമെന്ന് വിലയിരുത്തല്‍. 2,000 കോടി മുതല്‍ 3,000 കോടി രൂപ വരെ നഷ്ടം വിമാന കമ്പനികള്‍ നേരിടുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 1,600 കോടി രൂപ ലാഭമുണ്ടാക്കിയ വ്യോമയാന വിപണിയെ ഈ വര്‍ഷം കാത്തിരിക്കുന്നത് വിവിധ പ്രതിസന്ധികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിക്കറ്റ് നിരക്ക് കുറക്കാനുള്ള വിപണി സമ്മര്‍ദ്ദം, എടിഎഫ് ഇന്ധനത്തിന്റെ ഉയര്‍ന്ന വില തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെങ്കിലും ടിക്കറ്റ് നിരക്കുകളില്‍ മല്‍സരം വരുന്നത് വരുമാനം കുറക്കും. ഇന്ധന വില വര്‍ധിക്കുന്നതിനൊപ്പം പുതിയ വിമാനങ്ങള്‍ വാടകക്കെടുക്കുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യതകളാണ് വിമാന കമ്പനികളെ കാത്തിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പുള്ള കനത്ത നഷ്ടത്തില്‍ നിന്ന് വിപണി കരകയറി വരികയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 23,500 കോടി രൂപയും 2023 വര്‍ഷത്തില്‍ 17,400 കോടിയുമായിരുന്നു നഷ്ടം. ഇന്ത്യന്‍ വ്യോമയാന മേഖല നേരിടുന്നത് താല്‍കാലിക പ്രതിസന്ധിയാണെന്നും പതിയെ ഇത് മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *