കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനവ്

കശ്മീരിന്റെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും 2,567 കോടി രൂപയെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം (2025 മാർച്ച്) അവസാനം, കയറ്റുമതി 3,000 കോടി രൂപയുടെ വരവും ലഭിക്കുമെന്നാണ് പ്രതീക്ഷ.
‘കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ (2024-25) ആദ്യ മൂന്നു പാദങ്ങളിലായി 2,567 കോടി രൂപയുടെ കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങള്‍ കശ്മീര്‍ താഴ്വരയില് നിന്നു കയറ്റുമതി ചെയ്തു,’ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.എന്നിരുന്നാലും, ആഗോള സംഘര്‍ഷങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതിയ്ക്ക് ബാധ്യതയായിരിക്കുകയാണ്.
കശ്മീരിലെ കരകൗശല, കൈത്തറി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കനി, സോസ്നി ഷാളുകളുടെ കയറ്റുമതി 1,105 കോടി രൂപയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം, കൈകൊണ്ട് കെട്ടിയ പരവതാനി കയറ്റുമതി 728 കോടി രൂപയുടെ വരവാണ്.